കേരളം

അടൂരില്‍ ടാങ്കര്‍ മറിഞ്ഞു; ഇന്ധനം ചോരുന്നു; സംസ്ഥാനപാതയില്‍ ഗതാഗത തടസം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അടൂര്‍ കിളിവയലില്‍ ഇന്ധന ടാങ്കര്‍ വാനുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ടാങ്കറില്‍ നിന്നുള്ള ഇന്ധന ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇന്ധന ടാങ്കര്‍ അടൂര്‍ കിളിവയലില്‍ വച്ച് എതിര്‍ദിശയില്‍ വന്ന വാനുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പത്തനംതിട്ട, അടൂര്‍, കൊട്ടരാക്കര എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി ഇന്ധന ചോര്‍ച്ചയില്‍ നിന്ന് തീപടരുന്നത് ഒഴിവാക്കാനുള്ള കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

വലിയ തോതിലുള്ള ജനവാസമേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വാന്‍, ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'