കേരളം

ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായത് ലക്ഷങ്ങള്‍; പിന്നാലെ അയല്‍വീടുകളില്‍ മോഷണം, യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി: ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെ അയൽവീടുകളിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. വണ്ടിപ്പെരിയാർ പുതുലയം സ്വദേശി യാക്കൂബാണ് പിടിയിലായത്. 

വണ്ടിപ്പെരിയാർ മഞുമലയ്ക്ക് സമീപത്തെ ആറ് വീടുകളിൽ നിന്നും സ്വർണ്ണം മോഷണം പോയതായി കഴിഞ്ഞ ദിവസമാണ് പൊലീസിന് പരാതി ലഭിച്ചത്. വീട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ യാക്കൂബിനെ പൊലീസ് ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് ഉറപ്പിച്ചത്. 

മാതാപിതാക്കളിൽ നിന്നും മറ്റുമായി കിട്ടിയ ആറുലക്ഷം രൂപ യാക്കൂബിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. പുതിയ വീട് പണിയാനായി ലഭിച്ചതായിരുന്നു ഇത്. ഇതിൽ ഒന്നര ലക്ഷം രൂപയോളം ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടു. ഈ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് യാക്കൂബ് പൊലീസിനോട് സമ്മതിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും