കേരളം

'മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല; എന്നെ വിലയിരുത്താന്‍ വരേണ്ട': ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീണ്ടും സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ പരിധി വിടരുതെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍, തന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിമാര്‍ക്ക് എന്ത് അധികാരമെന്നും ചോദിച്ചു. വിസിയുടെ നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീംകോടതി ഉത്തരവിലൂടെ വ്യക്തമായതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ വിലയിരുത്താന്‍ വരേണ്ടെന്നും മന്ത്രിമാരുടെ നടപടികള്‍ വിലയിരുത്താനാണ് തന്നെ നിയമിച്ചിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. പാര്‍ട്ടിക്കാരെയാണ് പ്രൈവറ്റ്‌ സ്റ്റാഫായി മന്ത്രിമാര്‍ നിയമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

താന്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തൃപ്തി പിന്‍വലിക്കല്‍ എന്നാല്‍ മന്ത്രിയെ പിന്‍വലിക്കലല്ല. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. പാകിസ്ഥാന്റെ ഭാഷയില്‍ ഭരണഘടനക്കെതിരെ സംസാരിക്കുന്നവര്‍ വരെ കേരളത്തിലുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചിയില്‍ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി