കേരളം

തീതുപ്പി ഭീതിപരത്തി കാര്‍; നടപടിയുമായി എംവിഡി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൈലന്‍സറില്‍ നിന്നും തീ പുറത്തേക്കുവരുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി റോഡില്‍ ഭീതി പരത്തിയ കാറിനെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. KL 19 m9191 എന്ന നമ്പറിലുള്ള വാഹനത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ ലഭിച്ച പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വാഹന ഉടമയുടെ വീട്ടില്‍ എത്തി കാര്‍ പരിശോധനയ്ക്കായി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.

വാഹനം ഓടിച്ച ആളുടെ ലൈസന്‍സിന്‍ മേല്‍ നടപടി സ്വീകരിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി