കേരളം

ഗവര്‍ണറുടെ എല്ലാ നടപടികളെയും പിന്തുണയ്ക്കാനാവില്ല; ഭരണപക്ഷത്തെ മാനിക്കാത്തയാള്‍ പ്രതിപക്ഷത്തെയും മാനിക്കില്ല; പികെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്‌: ഗവര്‍ണറുടെ എല്ലാ നടപടികളെയും പിന്തുണയ്ക്കാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സംവിധാനത്തെ മാനിച്ച് വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുടെ നിലപാടിനെ ചൊല്ലി മുസ്ലീം ലീഗിലും യുഡിഎഫിലും അഭിപ്രായ വ്യത്യാസമില്ല. പ്രതിപക്ഷ നേതാവ് മുന്‍പും ഗവര്‍ണറുടെ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഭരണവുമായി ബന്ധപ്പെട്ട് ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. അതിനെതിരെ ജനാധിപത്യരീതിയിലുള്ള പോരാട്ടം തുടരും. സംസ്ഥാനത്ത് ഗവര്‍ണറുടെ ഭരണം സ്വന്തം നിലയില്‍ നടപ്പാക്കുന്നതിനോട് യോജിക്കാനാകില്ല. ഭരണപക്ഷത്തെ മാനിക്കാത്തയാള്‍ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു