കേരളം

വാഹന പരിശോധനയ്ക്കിടെ നമ്പർ വാങ്ങി, യുവതിക്ക് അശ്ലീല വിഡിയോ അയച്ചു; പൊലീസുകാരന് സസ്പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; യുവതിക്ക് അശ്ലീല വിഡിയോ അയയ്ക്കുകയും ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. അന്തിക്കാട് പൊലീസ് സ്റ്റേഷനു കീഴിലെ പെരിങ്ങോട്ടുകര പൊലീസ് ഔട്ട്പോസ്റ്റിൽ ഡ്രൈവറായ കൊടുങ്ങല്ലൂർ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് സസ്പെൻഡ് ചെയ്തത്. 

ചാഴൂർ സ്വദേശിനിയുടെ പരാതിയിൽ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെയാണ് നടപടി എടുത്തത്. വാഹന പരിശോധനയ്ക്കിടെ ജോസഫ് യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങുകയായിരുന്നു. തുടർന്ന് തുടർച്ചയായി അശ്ലീല വിഡിയോ അയയ്ക്കുകയും നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയുമായിരുന്നു. വിവിധ ആരോപണങ്ങളിൽ ഈ പൊലീസുകാരൻ പ്രതിയായിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്