കേരളം

മൂന്നാറില്‍ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷം; വഴിയാത്രക്കാരിക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മുന്നാറില്‍ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷം.  വഴിയാത്രക്കാരിക്ക് പരിക്ക്. സമരപന്തലിന് മുന്നിലെത്തി സിപിഐ പഞ്ചയത്ത് അംഗം അശ്ലീല ആംഗ്യം കാണിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ വഴിയോര കച്ചവടക്കാരുടെ തേങ്ങയും കപ്പയും പ്രവര്‍ത്തകര്‍ പരസ്പരം വലിച്ചെറിഞ്ഞു. ഇതിനിടെയാണ് റോഡിലൂടെ നടന്നുപോയ സ്ത്രീക്ക് പരിക്കേറ്റത്.  ടൗണില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

മൂന്നാറില്‍ രണ്ടുദിവസമായി സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വെള്ളിയാഴ്ച ഇരു പാര്‍ട്ടികളുടെയും പഞ്ചായത്ത് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മൂന്നാര്‍ ഗ്രാമപ്പഞ്ചായത്തിലെ ലക്ഷ്മി വാര്‍ഡംഗം സിപിഐയിലെ പി സന്തോഷ് (42), പെരിയവരൈ ആനമുടി വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം പി തങ്കമുടി (54) എന്നിവരാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച വൈകിട്ട് ഗ്രാമസഭ സംബന്ധിച്ച നോട്ടിസ് എടുക്കാനായി പഞ്ചായത്തിലെത്തിയ തന്നെ സിപിഐ അംഗങ്ങളായ ഗണേശനും സന്തോഷും ചേര്‍ന്നു മരക്കൊമ്പുകള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു വെന്നു തങ്കമുടി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മൂന്നാര്‍ ടൗണില്‍ നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഐക്കെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ഇരുവരും ആക്രമിച്ചതെന്ന് തങ്കമുടി പറഞ്ഞു.

എന്നാല്‍ പഞ്ചായത്തില്‍ നില്‍ക്കുകയായിരുന്ന തന്നെയും ഗണേശനെയും തങ്കമുടിയുടെ നേതൃത്വത്തില്‍ 3 ഓട്ടോറിക്ഷകളിലെത്തിയ 15 പേരടങ്ങുന്ന സംഘം അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നു സന്തോഷ് പറഞ്ഞു. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു.

പഞ്ചായത്തംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ രാത്രിയില്‍ ടൗണില്‍ വീണ്ടും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷ മുണ്ടായി. ഇന്നലെ രാത്രി ആറരയോടെയാണ് ടൗണില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്.

കോണ്‍ഗ്രസ് അംഗത്തെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.ഇതിനിടയില്‍ സിപിഐ അംഗത്തെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ അംഗങ്ങളും പ്രകടനമായി എത്തിയതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം