കേരളം

'ആദ്യഭര്‍ത്താവ് മരിക്കുമെന്ന് വിശ്വസിച്ചു'; ഗ്രീഷ്മ മുന്‍പും വിഷം നല്‍കിയെന്ന് ഷാരോണിന്റെ അമ്മ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഷാരോണ്‍ രാജിനെ വനിതാ സുഹൃത്ത് വിളിച്ചുവരുത്തി കൊന്നതെന്ന് പിതാവ്. പെണ്‍കുട്ടിക്ക് മാത്രമല്ല, മാതാപിതാക്കള്‍ക്കും പങ്കുണ്ട്. പെണ്‍കുട്ടിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഷാരോണിന്റെ കൊലപാതകത്തിന് അന്ധവിശ്വാസവും കാരണമായെന്ന് സൂചന. ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു. ഇതും കൊലയ്ക്ക് കാരണമായെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.

ഷാരോണ്‍ രാജിന്റെ മരണം കൊലപാതകം എന്ന് അറിഞ്ഞതോടെ, പിതാവ് ഷാരോണ്‍ രാജിന്റെ കുഴിമാടത്തില്‍ എത്തി മെഴുകുത്തിരി കത്തിച്ചു. ഷാരോണിന് മുന്‍പും കൂട്ടുകാരി വിഷം നല്‍കിയിട്ടുണ്ടെന്ന് അമ്മയും സഹോദരനും പറഞ്ഞു. ഷാരോണിന് ഏതാനും മാസം മുന്‍പും ഛര്‍ദി ഉണ്ടായിട്ടുണ്ട്. ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.

'പെണ്‍കുട്ടിയുടെ നിശ്ചയം കഴിഞ്ഞപ്പോള്‍ സംശയം ഉണ്ടായിരുന്നു. മകന്റെ കൈയില്‍ ചില ഫോട്ടോകള്‍ ഉണ്ടായിരുന്നു. അതുവാങ്ങാന്‍ വേണ്ടിയാണ് പെണ്‍കുട്ടി ചാറ്റ് ചെയ്തത്. അതിന് ശേഷം വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു'- പിതാവ് പറയുന്നു.

'ആദ്യത്തെ ഭര്‍ത്താവ് മരിക്കുകയും രണ്ടാമത്തെ ഭര്‍ത്താവുമായി ജീവിക്കാന്‍ വേണ്ടി എന്റെ മകനെ കൊന്നുകളഞ്ഞതാണ്. വീടിന് 50 മാറി മകന്‍ നില്‍ക്കുമ്പോഴാണ് മകനെ വിളിച്ചത്. ആരും വീട്ടില്‍ ഇല്ല എന്നുപറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചത്. ഈസമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി ഷാരോണിന്റെ സുഹൃത്ത് പറഞ്ഞു. അവസാന നാളുകളിലും അവന്‍ നിലപാടില്‍ ഉറച്ചുനിന്നു. അവള്‍ അങ്ങനെ ചെയ്യില്ല എന്നാണ് പറഞ്ഞത്.പെണ്‍കുട്ടിക്ക് പരമാവധി ശിക്ഷ ലഭിക്കണം. മാതാപിതാക്കള്‍ക്കും ശിക്ഷ ലഭിക്കണം'- പിതാവ് തുടര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി