കേരളം

എല്‍ദോസ് കേസില്‍ അഭിഭാഷകരെ പ്രതിയാക്കി; ഹൈക്കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധം; നടപടികള്‍ സ്തംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് കോടതി നടപടികള്‍ സ്തംഭിച്ചു. അഭിഭാഷകര്‍ക്കെതിരായ പൊലീസ് കേസുകളില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ നടപടി.

എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത സാഹചര്യത്തിലാണ് ഇന്ന് കോടതി ബഹിഷ്‌കരിക്കാനുളള അഭിഭാഷക അസോസിയേഷന്റെ തീരുമാനം. രാവിലെ ജഡ്ജിമാരും സര്‍ക്കാര്‍ അഭിഭാഷകരും മാത്രമാണ് കോടതിയില്‍ ഹാജരായത്. കേസില്‍ എതിര്‍കക്ഷികളോ അഭിഭാഷകരോ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ സ്തംഭിച്ചത്

തുടര്‍ച്ചയായി പൊലീസിന്റെ ഭാഗത്തുനിന്ന് അഭിഭാഷകര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകുന്നുവെന്നാണ് അഭിഭാഷക അസോസിയേഷന്‍ പറയുന്നത്. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. മറ്റ് ജില്ലകളിലും ഇന്ന് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി