കേരളം

സപ്ലൈകോയില്‍ നിന്നും മാവേലി സ്‌റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം; കൂപ്പണ്‍ അനുവദിച്ച് ഉത്തരവിറങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം കൂപ്പണ്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, മാവേലി സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. രണ്ടുമാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടുഭാഗത്തിന് ആനുപാതികമായാണ് കൂപ്പണ്‍. 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം വൗച്ചറും കൂപ്പണും നല്‍കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസിക്ക് 103 കോടി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലിലാണു കോടതിയുടെ ഉത്തരവ്. കൂപ്പണുകള്‍ നല്‍കാമെന്ന നിര്‍ദേശത്തെ ജീവനക്കാര്‍ എതിര്‍ത്തിരുന്നു.

കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ശമ്പളവിതരണത്തിന് 50 കോടി അടിയന്തരമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം