കേരളം

സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ഈ മാസം പന്ത്രണ്ടിനോ പതിമൂന്നിനോ നിയസമഭ ചേരും. അന്തിമ തീയതി ഗവര്‍ണറുടെ അനുമതി പ്രകാരം തീരുമാനിക്കും. മന്ത്രിസഭയില്‍ അംഗമാക്കാനുള്ള സിപിഎം തീരുമാനത്തെ തുടര്‍ന്ന് എംബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഇന്ന് രാജിവച്ചു. 

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് രാജിക്കത്ത് കൈമാറിയത്. സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല ഏറ്റെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് എംബി രാജേഷിനെ മന്ത്രിയാക്കുന്നത്. 

ചൊവ്വാഴ്ച എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തൃത്താലയില്‍ നിന്നുള്ള എംഎല്‍എയാണ് എംബി രാജേഷ്.രാജേഷ് സ്പീക്കര്‍ പദവി ഒഴിയുന്ന സാഹചര്യത്തില്‍ സിപിഎമ്മിലെ എഎന്‍ ഷംസീര്‍ പുതിയ സ്പീക്കറാകും. തലശ്ശേരിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഷംസീര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്