കേരളം

മുറിക്കുള്ളിലെ കട്ടിലിനടിയില്‍ വീട്ടമ്മയുടെ മൃതദേഹം; രണ്ട് ദിവസത്തെ പഴക്കം; കൊലപാതകമെന്ന് സംശയം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൗഡിക്കോണത്ത് കല്ലത്തറ ഭഗവതി വിലാസം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിജയമ്മ (80) ആണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. 

ഇന്നലെ രാത്രിയാണ് ഇവരെ വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലും മുഖത്തും അടിയേറ്റ നിലയില്‍ ചതവുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും സംശയിക്കുന്നു. 

വിജയമ്മയും ഇവര്‍ക്കൊപ്പം ഇരു കാലുകളുമില്ലാത്ത മകന്‍ ഗണേഷ് കുമാറുമായിരുന്നു ഇവിടെ താമസം. മകനാണ് അമ്മ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്ന സാഹചര്യത്തില്‍ മകന്‍ മരണ വിവരം പറയാന്‍ വൈകിയതിന്റെ കാരണമാണ് പൊലീസ് തേടുന്നത്. കാര്യങ്ങള്‍ തിരക്കിയിപ്പോള്‍ ഇയാള്‍ പരസ്പര വിരുദ്ധമായാണ് കാര്യങ്ങള്‍ പറയുന്നതെന്നും പൊലീസ് പറയുന്നു.

ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണത്തെക്കുറിച്ച് വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ