കേരളം

അഞ്ച് ഗ്ലാസുകള്‍ ഇറക്കാന്‍ ആവശ്യപ്പെട്ടത് 5000 രൂപ, അമിത കൂലി നല്‍കിയില്ല; വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഐഎന്‍ടിയുസിയുടെ ക്രൂരമര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്


അടിമാലി: ഇടുക്കി അടിമാലിയില്‍ അമിത കൂലി നല്‍കാത്തതിന് വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികളാണ് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

വെള്ളിയാഴ്ച അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജോയി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് സംഭവം. നിര്‍മ്മാണാവശ്യത്തിനായി വാങ്ങിയ അഞ്ചു ഗ്ലാസുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. അഞ്ച് ഗ്ലാസ് ഇറക്കാന്‍ ചുമട്ട് തൊഴിലാളികള്‍ 5000 രൂപയാണ് ആവശ്യപ്പെട്ടത്. പരമാവധി 1500 രൂപ നല്‍കാമെന്ന് സ്ഥാപന ഉടമ പറഞ്ഞു.

ഒരു ലോഡ് മരഉരുപ്പടികള്‍ ഇറക്കുന്നതിന് സാധാരണയായി 2500 രൂപയാണ് ഈടാക്കുന്നത്. അതിനാല്‍ ഇത് അമിത കൂലിയാണ് എന്ന് ചൂണ്ടിക്കാട്ടി വ്യാപാരി ആവശ്യത്തോട് വഴങ്ങാതെ വന്നതോടെ, ചുമട്ടുതൊഴിലാളികള്‍ ലോഡ് ഇറക്കാതെ മടങ്ങി.

അതിനിടെ, വ്യാപാരി സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകള്‍ ഇറക്കാന്‍ തുടങ്ങി. രണ്ടു ഗ്ലാസുകള്‍ ഇറക്കിവെച്ച് അടുത്തത് ഇറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, ചുമട്ടുതൊഴിലാളികള്‍ ഒരു പ്രകോപനവുമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചതെന്ന്  വ്യാപാരി പൊലീസില്‍  നല്‍കിയ പരാതിയില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ