കേരളം

വിതുരയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി; അപകടത്തില്‍പ്പെട്ടത് വെള്ളച്ചാട്ടം കാണാന്‍ എത്തിയവര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. കാറില്‍ ഉണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശികളായ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിതുരയില്‍ കല്ലാറിന് സമീപമാണ് സംഭവം.മീന്‍മുട്ടി വെള്ളച്ചാട്ടം കാണാന്‍ എത്തിയവരുടെ വാഹനമാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തി. ഒലിച്ചുപോയ കാര്‍ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുകയാണ്. കാര്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

പ്രദേശത്ത് ഇന്നലെ മുതല്‍ ശക്തമായ മഴയാണ്. പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. ഇത് കാണാന്‍ എത്തിയ തിരുനെല്‍വേലി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്