കേരളം

'ചിലരുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്ന്; ഈ സ്ഥാനത്ത് ഇരുന്ന് കൂടുതല്‍ പറയുന്നില്ല'; ലത്തീന്‍ അതിരൂപതയ്‌ക്കെതിരെ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: വിഴിഞ്ഞ തുറമുഖ സമരത്തില്‍ ലത്തീന്‍ അതിരൂപതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് അപര്യാപ്തമായതിനാല്‍ മുഖ്യമന്ത്രിയുടെ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ മത്സ്യത്തൊഴിലാളികളോട് സഭാനേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

5500 രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രശീതി നല്‍കുന്നതിനായി ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചു. ഈ സമയത്ത് ഒരു വ്യക്തിയുടെ സന്ദേശം ചിലയിടങ്ങളില്‍ പോയി. 'ഇത് പറ്റിക്കലാണ്. നിങ്ങളുടെ കൈയില്‍ ഇപ്പോള്‍ തന്ന 5500 രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രശീതി പറ്റിക്കലാണ് എന്നാണ് പറയുന്നത്. എങ്ങനെയാണ് ഇത് പറ്റിക്കലാകുന്നത് എന്ന് അദ്ദേഹം തന്നെ പറയേണ്ടതാണ്. നമ്മളാരു മേപ്പടി ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് അടുത്ത ആഹ്വാനം. ഇവിടെ എത്തിയ നിങ്ങളോടെല്ലാരോടും നന്ദിയുണ്ട്. ഇത്തരം ചില ആളുകള്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണ് മുഖ്യമന്ത്രി പറഞ്ഞു

ഞങ്ങളുടെ അജണ്ടയില്‍ ചതിയില്ല. എന്താണോ പറയുന്നത് അത് ചെയ്യും. ചെയ്യാന്‍ പറ്റുന്നത് എന്താണോ അതേ പറയൂ. ആരേയും പറ്റിക്കാനോ ചതിക്കാനോ ഞങ്ങളില്ല. ഈ സ്ഥാനത്തിരുന്ന് കൊണ്ട് ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ഇതുപോലുള്ള പൊള്ളത്തരങ്ങളില്‍ സഹോദരങ്ങള്‍ ബലിയാടാകാതിരിക്കട്ടെ എന്നും സന്ദേശത്തില്‍ പറയുന്നു. ഇതൊരു വലിയ കാര്യമല്ല. എന്നാല്‍ ഇതൊരു പ്രചരിക്കുന്ന സന്ദേശം ആയതുകൊണ്ടാണ് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു