കേരളം

വിഴിഞ്ഞം ചര്‍ച്ച നാലാം തവണയും പരാജയം; സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് സമരസമിതി; നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ സമരസമിതിയുമായി മന്ത്രിസഭ ഉപസമതി നടത്തിയ ചര്‍ച്ച പരാജയം. ഉന്നയിച്ച് ആവശ്യങ്ങളിലൊന്നും തീരുമാനമായില്ലെന്ന് സമരസമിതി അറിയിച്ചു. പ്രതിഷേധം സംസ്ഥാന വ്യാപകമാക്കുമെന്നും സമരസമിതി നേതാവ് യൂജിന്‍ പെരേര പറഞ്ഞു. ഇത് നാലാം തവണയാണ് സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. 

സമരസമിതി മുന്നോട്ടുവച്ച ഒരു കാര്യത്തിലും കൃത്യമായ തീരുമാനം ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്ന തരത്തിലാണ് ഉണ്ടായത്. സമരം സംസ്ഥാന വ്യാപകമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ആദ്യഘട്ടം മൂലമ്പള്ളിയില്‍ നിന്ന്. പിന്നെ ചെല്ലാനം, കൊച്ചി, ആലപ്പുഴ, കൊല്ലം..,.ഇങ്ങനെ വ്യാപിപ്പിക്കുമെന്നും യൂജിന്‍ പേരേര പറഞ്ഞു.

അതേസമയം വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി വി അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അതിനിടെ സമരം തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരസമിതി മുന്നോട്ടുവച്ച ഏഴ് കാര്യങ്ങളും പരിഗണിച്ചു. അതില്‍ ഒരു കാര്യം മണ്ണെണ്ണയുടെ കാര്യമാണ്. അത് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. അതിന് പകരം സംവിധാനം ഏര്‍പ്പെടുത്താമെന്ന് അറിയിച്ചു. പോര്‍ട്ടിന്റെ നിര്‍മ്മാണം നിര്‍ത്തിവച്ച് ഒരു പഠനത്തിനും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

'ചിലരുടെ വിചാരം പലരും അവരുടെ ഒക്കത്താണെന്നാണ്'; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

വിഴിഞ്ഞ തുറമുഖ സമരത്തില്‍ ലത്തീന്‍ അതിരൂപതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് അപര്യാപ്തമായതിനാല്‍ മുഖ്യമന്ത്രിയുടെ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ മത്സ്യത്തൊഴിലാളികളോട് സഭാനേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

5500 രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രശീതി നല്‍കുന്നതിനായി ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചു. ഈ സമയത്ത് ഒരു വ്യക്തിയുടെ സന്ദേശം ചിലയിടങ്ങളില്‍ പോയി. 'ഇത് പറ്റിക്കലാണ്. നിങ്ങളുടെ കൈയില്‍ ഇപ്പോള്‍ തന്ന 5500 രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രശീതി പറ്റിക്കലാണ് എന്നാണ് പറയുന്നത്. എങ്ങനെയാണ് ഇത് പറ്റിക്കലാകുന്നത് എന്ന് അദ്ദേഹം തന്നെ പറയേണ്ടതാണ്. നമ്മളാരു മേപ്പടി ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് അടുത്ത ആഹ്വാനം. ഇവിടെ എത്തിയ നിങ്ങളോടെല്ലാരോടും നന്ദിയുണ്ട്. ഇത്തരം ചില ആളുകള്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണ് മുഖ്യമന്ത്രി പറഞ്ഞു

ഞങ്ങളുടെ അജണ്ടയില്‍ ചതിയില്ല. എന്താണോ പറയുന്നത് അത് ചെയ്യും. ചെയ്യാന്‍ പറ്റുന്നത് എന്താണോ അതേ പറയൂ. ആരേയും പറ്റിക്കാനോ ചതിക്കാനോ ഞങ്ങളില്ല. ഈ സ്ഥാനത്തിരുന്ന് കൊണ്ട് ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ഇതുപോലുള്ള പൊള്ളത്തരങ്ങളില്‍ സഹോദരങ്ങള്‍ ബലിയാടാകാതിരിക്കട്ടെ എന്നും സന്ദേശത്തില്‍ പറയുന്നു. ഇതൊരു വലിയ കാര്യമല്ല. എന്നാല്‍ ഇതൊരു പ്രചരിക്കുന്ന സന്ദേശം ആയതുകൊണ്ടാണ് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു