കേരളം

'ഏത് സുഹൃത്തിന്റെ അച്ഛനായാലും വീട്ടില്‍ കയറി തല്ലും'; കല്യാണം മുടക്കികള്‍ക്ക് യുവാക്കളുടെ 'വാണിങ്'

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കല്യാണം മുടക്കുന്നവരുടെ ശല്യം സഹിക്കാന്‍ വയ്യാതെ നാട്ടില്‍ ഫലക്‌സ് വെച്ച് യുവാക്കള്‍. കോഴിക്കോട് ഗോവിന്ദപുരത്തിലാണ് കല്യാണം മുടക്കികളെ കൈകാര്യം ചെയ്യുമെന്ന് യുവാക്കള്‍ ബോര്‍ഡ് വെച്ചത്. 

കഴിഞ്ഞയാഴ്ചയാണ് ഗോവിന്ദപുരത്ത് ഫലക്‌സ് പ്രത്യേക്ഷപ്പെട്ടത്. 'ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക, ആളെ തിരിച്ചറിഞ്ഞാല്‍ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിയ്ക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും...തല്ലുമെന്ന കാര്യത്തില്‍ സംശയം വേണ്ടാ' എന്നാണ് ബോര്‍ഡ്. 

കല്യാണ പ്രായമെത്തിയ പെണ്‍കുട്ടികളെയും യുവാക്കളെയും പറ്റി ചിലര്‍ നാട്ടില്‍ അപവാദ പ്രചാരണം നടത്തുന്നത് സ്ഥിരമാണെന്നും ഇത് സഹിക്കാനാവാതെയാണ് യുവാക്കള്‍ ബോര്‍ഡ് വെച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വിവാഹാലോചനകളുടെ ഭാഗമായി അന്വേഷണത്തിന് എത്തുന്നവരോട് ചിലര്‍ അപവാദ പ്രചാരണം നടത്തുകയാണ്. ഇത് കാരണം നിരവധിപേരുടെ കല്യാണം മുടങ്ങിയെന്നും നാട്ടുകാര്‍ പറയുന്നു. ബോര്‍ഡ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതിന് പിന്നാലെ, പലരും ഇവിടെയെത്തി സെല്‍ഫി എടുക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി