കേരളം

കൈയിൽ രണ്ടര കിലോ കഞ്ചാവ്; സിപിഐ നേതാവ് പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി പിടിയിൽ. എഐവൈഫ് ജില്ലാ കമ്മിറ്റിയം​ഗം കൂടിയായ ജിതിൻ മോഹൻ ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. അടൂരിൽ വച്ചാണ് ജിതിൻ പിടിയിലായത്.

കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന് എക്സൈസ് അധികൃതർ അറിയിച്ചു. 

ഇവർ സഞ്ചരിച്ച മാരുതി ഓൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂർ എക്സൈസ് റെഞ്ച് ഇൻസ്പക്ടർ ബിജു എൻ ബേബിയുടെ നേതൃത്വത്തിൽ നടന്ന ഓണം സ്പെഷ്യൽ ഡ്രൈവിലാണ് ജിതിൻ പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍