കേരളം

അടിക്കാന്‍ പറഞ്ഞത് ത്രിവര്‍ണം; പൂശിയത് കാവി; തൃശൂര്‍ ഡിസിസി ഓഫീസില്‍ പെയിന്റടി വിവാദം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോണ്‍ഗ്രസിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് തൊഴിലാളികള്‍ അടിച്ചത് കാവി പെയിന്റ്.  ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു പാര്‍ട്ടി നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ പെയിന്റ് ചെയ്തുകഴിഞ്ഞപ്പോള്‍ ബിജെപി ഓഫീസാണെന്ന് തോന്നുന്ന തരത്തിലായി. 

ഇതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു. അബദ്ധം പറ്റിയത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു. അബദ്ധം പറ്റിയെന്ന് വിശദീകരിച്ച തൊഴിലാളികള്‍ ഇന്ന് രാവിലെയോടെ എത്തി നിറം മാറ്റിയടിച്ചു തുടങ്ങി. 

നേരത്തെ കാവി നിറം കൊടുത്ത ഇടങ്ങളില്‍ പച്ചയ്ക്ക് പ്രാമുഖ്യം നല്‍കികൊണ്ടാണ് പെയിന്റടിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശ്ശൂര്‍ ജില്ലയില്‍ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസ് പെയിന്റ് ചെയ്ത് മിനുക്കാന്‍ തീരുമാനിച്ചത്. 

തൂവെള്ള നിറത്തിലായിരുന്നു തൃശ്ശൂര്‍ ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ സ്മൃതി മന്ദിരം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുടെ ത്രിവര്‍ണം തന്നെ കെട്ടിടത്തിന് ആയിക്കോട്ടെയെന്ന്  നേതാക്കള്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പെയിന്റ് അടിപ്പിച്ചത്. ഇത് വന്‍ അബദ്ധത്തിലും കലാശിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്