കേരളം

നിയമസഭ കയ്യാങ്കളി: കെ കെ ലതികയെ മര്‍ദിച്ച കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കുറ്റിയാടി എംഎല്‍എയായിരുന്ന കെകെ ലതികയെ മര്‍ദിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്. മുന്‍ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നിയമസഭയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കിടെ കെ കെ ലതികയെ മര്‍ദിച്ചു എന്നാണ് കേസ്. എംഎല്‍എ മാരായിരുന്ന എംഎ വാഹിദ്, എടി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് വാറന്റ് അയയ്ക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശം നല്‍കിയത്. ഹാജരാകാന്‍ പലതവണ നിര്‍ദേശിച്ചിട്ടും എത്താത്തതിനെ തുടര്‍ന്നാണ് നടപടി.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ കെഎം മാണി, 2015 മാര്‍ച്ച് 13ന് ബജറ്റ് അവതരിപ്പിച്ചപ്പോള്‍ അന്നു പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് എംഎല്‍എമാര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. യുഡിഎഫ് എംഎല്‍എമാര്‍ കെഎം മാണിക്ക് പ്രതിരോധം തീര്‍ത്തു. യുഡിഎഫ് എംഎല്‍എമാരെ മറികടന്ന് കെഎം മാണിയുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ കെകെ ലതികയ്ക്കു മര്‍ദനമേറ്റെന്നാണ് കേസ്.

സംഭവം നടക്കുമ്പോള്‍ കുറ്റിയാടി എംഎല്‍എ ആയിരുന്നു ലതിക. എംഎ വാഹിദ് കഴക്കൂട്ടത്തെയും എടി ജോര്‍ജ് പാറശാലയിലെയും എംഎല്‍എ ആയിരുന്നു. ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള അഞ്ചു ഇടതു നേതാക്കള്‍ സിജെഎം കോടതിയില്‍ ഇന്നു ഹാജരായിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ വായിച്ചു. അക്രമത്തിലൂടെ 2.20 ലക്ഷംരൂപയുടെ നഷ്ടം നിയമസഭയ്ക്കു സംഭവിച്ചു എന്നാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം