കേരളം

മെഡിക്കൽ പി ജി അഖിലേന്ത്യ ക്വോട്ട: പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം; രജിസ്ട്രേഷൻ 23 വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ പി ജി അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശന നടപടി ഇന്നു തുടങ്ങും. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി www.mcc.nic.in വെബ്സൈറ്റിലൂടെ നടത്തുന്ന ഓൺലൈൻ കൗൺസലിങ്ങിന് രജിസ്ട്രേഷനും ഫീസടക്കലും ഈ മാസം 23 വരെ നടത്താം.  20 മുതൽ 25 വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ് എന്നിവ അനുവദിക്കും. 28ന് ആദ്യ അലോട്ട്മെന്‍റ്.

അലോട്ട്മെന്‍റ് ലഭിച്ചവർ 29 മുതൽ ഒക്ടോബർ നാലുവരെ കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. ഒക്ടോബർ 10 മുതൽ 14 വരെ രണ്ടാംഘട്ട അലോട്ട്മെന്‍റ് രജിസ്ട്രേഷൻ നടക്കും. 11 മുതൽ 14 വരെ ചോയ്സ് ഫില്ലിങ്/ലോക്കിങ്. 19ന് അലോട്ട്മെന്‍റ്. 20 മുതൽ 26 വരെ കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. 31 മുതൽ നവംബർ നാലുവരെ മോപ്അപ് റൗണ്ട് രജിസ്ട്രേഷൻ. നവംബർ ഒന്നുമുതൽ അഞ്ച് വരെ ചോയ്സ് ലോക്കിങ്/ഫില്ലിങ്. ഒമ്പതിന് അലോട്ട്മെന്‍റ്.പത്ത് മുതൽ 14 വരെ റിപ്പോർട്ട് ചെയ്യാം.

മോപ്അപിന് ശേഷം ഒഴിവുകളിലേക്ക് സ്ട്രേ വേക്കൻസി റൗണ്ട് അലോട്ട്മെന്‍റ് നടത്തുന്നതാണ്. മോപ്അപ് റൗണ്ടിലെ ചോയ്സ് ഫില്ലിങ് അടിസ്ഥാനപ്പെടുത്തി 17ന് അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. സർക്കാർ മെഡിക്കൽ കോളജുകളിലെ 50 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകൾക്ക് പുറമെ കേന്ദ്ര സർവകലാശാലകൾ/കൽപിത സർവകലാശാലകൾ, എ.എഫ്.എം.എസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ മെഡിക്കൽ പി.ജി സീറ്റുകളിലേക്കും ഇതോടൊപ്പം അലോട്ട്മെന്‍റ് നടത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്