കേരളം

അനര്‍ഹരെ കണ്ടെത്താന്‍ വീടു കയറി പരിശോധന; 820 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു, പിഴ ഈടാക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  എറണാകുളം ജില്ലയില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന 820 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഓഗസ്റ്റ് മാസം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വീടുകള്‍ തോറും കയറി നടത്തിയ പരിശോധനയിലാണു നടപടി. 

1000-2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാല് ചക്ര വാഹനങ്ങളുള്ളവര്‍, വീടിന്റെ ഒരു ഭാഗം പണയത്തിനും വാടകയ്ക്കും നല്‍കിയിട്ടുള്ളവര്‍ എന്നിങ്ങനെ സാമ്പത്തിക സ്ഥിതിയില്‍ മുന്നിലുള്ളവരാണെന്നു നേരിട്ട് ബോധ്യപ്പെട്ടവരുടെ കാര്‍ഡുകളാണു പിടിച്ചെടുത്തു പൊതുവിഭാഗത്തിലേക്കു മാറ്റിയത്.

അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈവശംവച്ചിരുന്ന റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നും പിഴ തുക ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിലവില്‍ 1,15,241 രൂപ പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്. 2022 ജനുവരി മുതല്‍ 2022 ജൂലൈ വരെ റേഷന്‍ വാങ്ങാത്ത 714 പിഎച്ച്എച്ച്  റേഷന്‍ കാര്‍ഡുകളും 36 എഎവൈ റേഷന്‍ കാര്‍ഡുകളും പൊതുവിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി