കേരളം

ഗവര്‍ണര്‍ തരംതാഴുന്നതിന്റെ നെല്ലിപ്പടിയില്‍; മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെ; എംവി ഗോവിന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തരംതാഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറുടെ കൈയില്‍ തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെ. കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധമുണ്ടായപ്പോള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ഗോവിന്ദന്‍ ചോദിച്ചു. എന്തും പറയുന്ന നിലയിലേക്ക് ഗവര്‍ണര്‍ എത്തിയതായും ഗോവിന്ദന്‍ പറഞ്ഞു. 

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാലാണെന്നും മുഖ്യമന്ത്രിക്കെതിരായ വിഡിയോയും കത്തുകളും തിങ്കളാഴ്ച പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഗവര്‍ണറെ ആക്രമിച്ചാല്‍ പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് അറിയാത്തവരാണോ നാട് ഭരിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി പല ആനുകൂല്യങ്ങളും തന്നില്‍നിന്നു തേടിയിട്ടുണ്ട്, അത് പുറത്തുവിടില്ലെന്നും ഗവര്‍ണര്‍ ഇന്ന് രാവിലെ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്