കേരളം

'സ്‌നാപ്പ് ഡീലിന്റെ ലക്കിഡ്രോ അടിച്ചു'; കൊച്ചി സ്വദേശിനിക്ക്‌ നഷ്ടമായത് 1.13 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വന്‍ സൈബര്‍ തട്ടിപ്പിന് ഇരയായി കൊച്ചി സ്വദേശിനി. തൃപ്പൂണിത്തുറക്കാരി ശോഭാ മോനോനില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തത് 1.13 കോടി രൂപ. ഇകോമേഴ്‌സ് വ്യാപാര പ്ലാറ്റ്‌ഫോമായ സ്നാപ്പ് ഡീലിന്റെ ലക്കിഡ്രോയില്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിയിച്ചാണ് സംഘം ഇവരില്‍ നിന്ന് വന്‍തുക കൈപ്പറ്റിയത്. ശോഭാ മേനോന്റെ പരാതിയില്‍ എറണാകുളം സൈബര്‍ പൊലീസ് കേസ് എടുത്തു.

മാര്‍ച്ച് 26നും സെപ്റ്റംബര്‍ 9നും ഇടയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്‌നാപ്പ് ഡീലിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് മൂന്ന് വ്യത്യസ്ത നമ്പറുകളില്‍ നിന്ന് ഫോണുകോളുകളും മെസേജുകളും ശോഭയ്ക്ക് ലഭിച്ചു.  ലക്കി ഡ്രോയില്‍ ഒന്നാം സമ്മാനമായി 1.33 കോടി രൂപ ലഭിച്ചെന്നും പണം ലഭിക്കാന്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നും ഇവര്‍ സ്ത്രീയെ അറിയിച്ചു. ഇവരുടെ കെണിയില്‍ വീണ സ്ത്രീ 1.13 കോടി അക്കൗണ്ട് വഴി കൈമാറുകയും ചെയ്തു. 

നിലവില്‍ ലഭ്യമല്ലാത്ത 7501479536, 7548053372, 9163138779 എന്നീ നമ്പരുകളില്‍ നിന്ന് ശോഭയ്ക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചത്. സമ്മാനത്തുകയ്‌ക്കൊപ്പം സര്‍വീസ് ചാര്‍ജും തിരികെ ലഭിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഇതോടെ ശോഭ പ്രതികളുടെ അക്കൗണ്ടിലേക്ക് പല തവണകളായി 1.13 കോടി രൂപ കൈമാറി. പിന്നീട് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് സ്ത്രീ പൊലീസി്ല്‍ പരാതി നല്‍കിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്കി ഡ്രോയുടെ പേരില്‍ നിരവധി പേരാണ് സമാനമായ തട്ടിപ്പിന് ഇരയായിട്ടുള്ളത്. സൈബര്‍ തട്ടിപ്പിനെ കുറിച്ച് നിരവധി ബോധവത്കരണ പരിപാടികള്‍ നടത്താറുണ്ടെങ്കിലും ആളുകള്‍ ഇപ്പോഴും ഇത്തരം വ്യാജപ്രചാരണത്തില്‍ വീഴുന്നതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)