കേരളം

'ആരേയും നോക്കേണ്ട, നീ കുടിക്ക്'; എട്ടുവയസുകാരനെ ബിയര്‍ കുടിപ്പിച്ചു; ഇളയച്ഛന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എട്ടുവയസുകാരനെ ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റില്‍. തിരവോണദിവസമാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനു മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

'നീ ആരേയും നോക്കേണ്ട, നീ കുടിക്ക്'- എന്ന് ചെറിയച്ഛന്‍ കുട്ടിയോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ബിയര്‍ വാങ്ങാന്‍ ബെവ്‌കോയിലേക്ക് ഇയാള്‍ കുട്ടിയെ പോകുകയും ചെയ്തിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ വകുപ്പികള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ