കേരളം

വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് യുവതിയെ വെട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി. രഘുനാഥപുരത്ത് സതി വിലാസത്തില്‍ സതിയെയാണ് ഭര്‍ത്താവ് സന്തോഷ് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. 

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് സന്തോഷ് മദ്യലഹരിയിലായിരുന്നു. കാലിന് സ്വാധീനക്കുറവുള്ളയാളാണ് പരിക്കേറ്റ സതി. യുവതിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. 

സന്തോഷ് ഭാര്യയെ അതിക്രമിക്കുന്ന സമയത്ത് സന്തോഷിന്റെ അമ്മയും പതിനൊന്ന് വയസുകള്ള കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതിയെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.  സ്റ്റേഷനിലും മദ്യലഹരിയില്‍ പ്രതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പൊലീസ് പറഞ്ഞു.  ഇന്ന് തന്നെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു