കേരളം

'ഹർത്താൽ ആക്രമണങ്ങൾ മുഖ്യമന്ത്രി തള്ളി പറയാത്തത് അത്ഭുതകരം; പൊലീസിന്റേത് വിസ്മയിപ്പിക്കുന്ന നിസം​ഗത'

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ ആക്രമണങ്ങൾ ഒരു കാരണവാശാലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹർത്താലിനിടെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി തള്ളി പറയാത്തത് അത്ഭുതപ്പെടുത്തന്നതാണെന്നും സതീശൻ ആരോപിച്ചു. 

പൊലീസിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. വിസ്മയമുളവാക്കുന്ന നിസം​ഗതയാണ് പൊലീസ് ഇന്നലെ കാണിച്ചത്. വളരെ കുറഞ്ഞ സ്ഥലത്തു മാത്രമാണ് പൊലീസ് ഉണ്ടായിരുന്നത്. അക്രമ സംഭവങ്ങൾ നേരിടാൻ പൊലീസിന് കഴിയാത്തത് ദൗഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അക്രമത്തെ തള്ളി പറയാൻ മുഖ്യമന്ത്രിക്ക് കഴിയാത്തത് അത്ഭുതകരമായ കാര്യമാണ്. കർണാടകയിൽ മുഖ്യമന്ത്രി പ്രസംഗിച്ച സ്ഥലം ബിജെപി നാലാം സ്ഥാനത്തു പോയ ഇടമാണെന്നും സതീശൻ പറഞ്ഞു. കർണാടകയിൽ പോയി ആർഎസ്എസ് സിലബസിൽ കയറി കൂടുന്നു എന്ന് പ്രസംഗിക്കുന്നത് ഇരട്ടത്താപ്പാണ്. കണ്ണൂർ സർവകലാശാലയിൽ നാല് ആർഎസ്എസ് ആചാര്യന്‍മാരുടെ അഞ്ച് പുസ്തകങ്ങൾ പഠിപ്പിക്കുന്നുണ്ട്. കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ബിജെപിയുമായി മുഖ്യമന്ത്രി കോംപ്രമൈസ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

പോപ്പുലർ ഫ്രണ്ടും ആർഎസ്എസും പരസ്പരം പാലൂട്ടി  വളരുന്നവരാണ്. നിരോധനം പരിഹാരം ആണോ എന്ന് ചർച്ച ചെയ്യണം. വർഗീയ ശക്തികളുമായി കോൺഗ്രസിന് കോംപ്രമൈസ് ഇല്ല. ആര്‍എസ്എസിനെ ചൂണ്ടികാണിച്ചാണ് പോപ്പുലർ ഫ്രണ്ട് വളർന്നത്. തിരിച്ചും അങ്ങനെ ആണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ്  ശെരിയോ തെറ്റോ എന്നുള്ളത് നിയമപരമായി തെളിയിക്കട്ടെ. പോപ്പുലർ ഫ്രണ്ടിനെ  നിരോധിക്കണമോ എന്നുള്ളത് കൂട്ടായി ചേർന്ന് ആലോചിച്ചു എടുക്കേണ്ട തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍