കേരളം

വിഴിഞ്ഞം തുറമുഖം: ഇടപെട്ട് സിപിഎം, സമരസമിതിയുമായി ചര്‍ച്ച നടത്തി എം വി ഗോവിന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ സമരസമിതിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചര്‍ച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയും വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടുകയും ചെയ്തതോടെയാണ് സിപിഎം നേരിട്ടിറങ്ങിയത്.

പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന രീതിയില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിച്ചതായി വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സമ്മതിച്ചു. മന്ത്രിസഭാ ഉപസമിതിയോട് കൃത്യമായ നിലപാടുകളിലേക്ക് എത്തിച്ചേരണമെന്ന് നിര്‍ദേശിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യമായ നിലപാടുകളിലേക്ക് സര്‍ക്കാര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജീവന്മരണ പോരാട്ടമാണ് വിഴിഞ്ഞത്ത് ജനം നടത്തുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെട്ടാല്‍ സമവായത്തിലേക്കെത്തുമെന്നും ഫാ.യൂജിന്‍ പെരേര പറഞ്ഞു.

തുറമുഖ വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതി നടത്തിയ നാലാം വട്ട ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചത്. സമരസമിതി മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പു ലഭിക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത്. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് ഒഴികെ മറ്റ് ആവശ്യങ്ങളില്‍ അനുകൂല നിലപാടാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി