കേരളം

അഭിമുഖത്തില്‍ അസ്വാഭാവികത: ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ?; പരിശോധിക്കാന്‍ പൊലീസ്; സാമ്പിള്‍ ശേഖരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അവതാരക പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടനോടും ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് നല്‍കി. 

ഇന്നലെ അറസ്റ്റിലായ  നടനെ രണ്ടുപേരുടെ ആള്‍ ജാമ്യത്തില്‍ മരട് പൊലീസ് വിട്ടയച്ചിരുന്നു. അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ശ്രീനാഥ് ഭാസിയുടെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്കായി എടുത്തിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അഭിമുഖം നടക്കുന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനായാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചത്.

അഭിമുഖത്തിന്റെ വീഡിയോയും പൊലീസ് പരിശോധിച്ചിരുന്നു. ഈ വിഡിയോയില്‍ പൊലീസ് ചില അസ്വാഭാവികത കണ്ടതിന്റെകൂടി അടിസ്ഥാനത്തിലാണ് നടന്‍ ലഹരി ഉപയോഗിച്ചോ എന്ന സംശയം പൊലീസിനുണ്ടായത്. തുടര്‍ന്നാണ് നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി