കേരളം

കാറില്‍ നിന്ന് ലോറിയിലേക്ക് കയറ്റുന്നതിനിടെ പത്ത് കോടിയുടെ കുഴല്‍പ്പണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പത്തുകോടി രൂപ പിടികൂടി. തമിഴ് നാട്ടിലെ വെല്ലൂരില്‍ നിന്നാണ് പൊലീസ് വന്‍ തോതില്‍ കുഴല്‍പ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 

കാറില്‍ നിന്ന് ലോറിയിലേക്ക് പണം കയറ്റുന്നതിനിടെയാണ് ഇന്നലെ രാത്രി നാലംഗ സംഘത്തെ പിടികൂടിയത്. പതിവുകാല പരിശോധനയ്ക്കിടെ ലോറിയില്‍ നിന്ന് കാറിലേക്ക് സാധനങ്ങള്‍ കയറ്റുന്നത് കണ്ട് പൊലീസ് പരിശോധിക്കുകയായിരുന്നു. എന്താണ് കയറ്റുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അവര്‍ക്ക് വിശദീകരണം നല്‍കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പത്തുകോടി രൂപ കണ്ടെത്തിയത്. 

ദുബായ് ബന്ധമുള്ള കുഴല്‍പ്പണ ഇടപാടാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. തമിഴ്‌നാട്ടില്‍ നിന്ന് മലബാറിലേക്ക് മടങ്ങുകയായിരുന്ന ചരക്ക് ലോറിയാണ് ഇതെന്നും പൊലീസ് പറഞ്ഞു. പിടികൂടിയവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്