കേരളം

എംജി സർവകലാശാല ഒക്ടോബർ 3ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എംജി സർവകലാശാല തിങ്കളാഴ്ച ( ഒക്ടോബർ 03) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

നവരാത്രിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് 
സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. 

സ്പോട്ട് അഡ്മിഷൻ

സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തുന്ന എം.ടെക് പോളിമെർ  സയൻസ് ആന്റ് ടെക്നോളജി(2022 24) കോഴ്സിൽ ഒഴിവുള്ള ഒൻപത് സീറ്റുകളിലേക്ക് ഒക്ടോബർ 12ന് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ യോഗ്യതാ രേഖകളുടെ അസ്സലുമായി അന്ന് വൈകുന്നേരം നാലിനു മുൻപ് വകുപ്പിൽ എത്തണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരിൽനിന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. എൻ.എസ്.എസ്, എൻ.സി.സി, എക്സ് സർവീസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് വെയിറ്റേജ് മാർക്ക് ലഭിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. ഫോൺ- 0481 2731036. മൊബൈൽ- 9645298272. ഇമെയിൽ - office.scs@mgu.ac.in

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'