കേരളം

18അടി നീളം, 14കിലോ; കൂറ്റന്‍ രാജവെമ്പാലയെ സാഹസികമായി പിടികൂടി വനംവകുപ്പ്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മരത്തില്‍ കയറിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി വനംവകുപ്പ് അധികൃതര്‍. തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിലാണ് പതിനട്ടടി നീളമുള്ള രാജവെമ്പാല ഭീതിപടര്‍ത്തിയത്. 

പിടികൂടിയ രാജവെമ്പാലക്ക് പതിനാലുകിലോ തൂക്കംവരുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇടിഞ്ഞാറിലെ നാലുസെന്റ് കോളനിയിലെ രതീഷിന്റെ വീടിന് സമീപത്തെ പുളിമരത്തിലാണ് രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് ആളുകള്‍ വിവരം പാലോട് റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ നാലംഗസംഘം സ്ഥലത്തെത്തുകയായിരുന്നു.

പുളിമരത്തില്‍ നിന്ന് ഇറങ്ങിയ പാമ്പ് ആദ്യം ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കയറി. പിന്നീട് അവിടെ നിന്ന് പുറത്തേക്ക് ഇറക്കിയ ശേഷം പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു. പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ