കേരളം

കുപ്പിതുറന്ന് പെട്രോൾ വീശിയൊഴിച്ചു, അക്രമി ചങ്ങല വലിച്ച് ട്രെയിൻ നിർത്തി; രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കിട്ടി, ചുവന്ന ഷർട്ടുകാരനായി തെരച്ചിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ ആക്രമണം നടത്തിയത് ചുവന്ന ഷർട്ടുകാരൻ. പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. 

ട്രെയിൻ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവ് ഡി വൺ കോച്ചിലേക്ക് കയറിയത്. കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോൾ ഇയാളുടെ കയ്യിലുണ്ടായിരുന്നു. ഇതിൽ ഒരു കുപ്പി തുറന്ന് വീശിയൊഴിച്ചു. സമീപത്ത് ഇരുന്നവരുടെ ദേഹത്ത് ഇന്ധനം പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാർ  മനസ്സിലാകും മുൻപ് ഇയാൾ തീ കൊളുത്തി. അതിനിടെ അക്രമിക്ക് കാലിന് പൊള്ളലേറ്റിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

തുടർന്ന് ട്രെയിനിന്റെ ചങ്ങല വലിച്ച് നിർത്തിയ ഇയാൾ റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇയാൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത്. ബൈക്ക് കാരനെ നേരത്തെ വിളിച്ചുവരുത്തിയതാകാം എന്നാണ് നി​ഗമനം. അതിനിടെ ട്രാക്കിൽ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങൾക്കൊപ്പം ആക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗ് കണ്ടെത്തി. ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണുമാണ് ഈ ബാ​ഗിലുണ്ടായിരുന്നത്. തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മാവോയിസ്റ്റ് ബന്ധവും പരിശോധിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്