കേരളം

'അരിക്കൊമ്പന്‍ ആണെന്നു കരുതിയാണ് ബിജെപി പിടിച്ചത്' 

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: അരിക്കൊമ്പന്‍ ആണെന്നു കരുതിയാണ് അനില്‍ ആന്റണിയെ ബിജെപി പിടിച്ചിരിക്കുന്നതെന്നും കുഴിയാനയാണെന്ന് അറിയാനിരിക്കുന്നതേ ഉള്ളൂവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അനില്‍ ബിജെപിയില്‍ പോയതിന്റെ പേരില്‍ എകെ ആന്റണിക്കെതിപെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെങ്കില്‍ അതു പാര്‍ട്ടി വിരുദ്ധമെന്നും സുധാകരന്‍ പറഞ്ഞു.

കൂടുതല്‍ പേര്‍ ബിജെപിയിലേക്കു പോവുന്നതു കോണ്‍ഗ്രസിനു ഭീഷണിയല്ലേയെന്നു ചോദിച്ചപ്പോള്‍ പരിഹാസത്തോടെയായിരുന്നു സുധാകരന്റെ പ്രതികരണം: 'ഞങ്ങള്‍ കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ പോവുകയാണ്'. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനിയും പാര്‍ട്ടിയില്‍ എത്തുമെന്ന് അമിത് ഷാ പറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതീക്ഷ നല്ലതാണെന്നു സുധാകരന്‍ പ്രതികരിച്ചു. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നത് വരാന്‍ പോകുന്ന സത്യമാണ്. 

എകെ ആന്റണിക്കെതിരെ സൈബര്‍ ആക്രണം നടക്കുന്നത് തന്റെ അറിവില്‍ വന്നിട്ടില്ല. ഉണ്ടെങ്കില്‍ അത് അപലപനീയമാണ്. അത് പാര്‍ട്ടി വിരുദ്ധമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനുവേണ്ടി ആന്റണി നടത്തിയ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മറക്കാനാകില്ല. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്നും തിളങ്ങുന്ന അധ്യായമാണത്. അദ്ദേഹത്തെ വിലകുറച്ച് കാണിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കെപിസിസി ശക്തമായി എതിര്‍ക്കും, നടപടിയെടുക്കും- സുധാകരന്‍ പറഞ്ഞു.

ട്രെയിന്‍ തീവയ്പ് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. പ്രതിയെ പിടിക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച പറ്റി. പ്രതിയെ അലസമായാണ് കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍