കേരളം

മന്ത്രിമാരുടെ അദാലത്തിന് അപേക്ഷിക്കണോ?, സര്‍വീസ് ചാര്‍ജ് 20 രൂപ; പ്രിന്റിനും സ്‌കാനിനും പേജിന് മൂന്ന് രൂപ, ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര അദാലത്തിന് അപേക്ഷിക്കാന്‍ 20 രൂപ ഫീസ്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാനാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.

എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനാണ് ഫീസ് നിശ്ചയിച്ച് ഐടി വകുപ്പ് ഉത്തരവിറക്കിയത്. ഓരോ അപേക്ഷയ്ക്കും 20 രൂപയാണ് സര്‍വീസ് ചാര്‍ജ് ആയി നിശ്ചയിച്ചിരിക്കുന്നത്.

ഇതിന് പുറമേ അപേക്ഷ സമര്‍പ്പിക്കുന്നതിന് രേഖകള്‍ കൂടി ആവശ്യമാണ്. രേഖകള്‍ സ്‌കാന്‍ ചെയ്യുന്നതിന് മൂന്ന് രൂപയാണ് ഈടാക്കുക. അതായത് ഓരോ രേഖ സ്‌കാന്‍ ചെയ്യുന്നതിനും പേജ് ഒന്നിന് മൂന്ന് രൂപ വീതം നല്‍കണം. പ്രിന്റ് എടുക്കേണ്ടതുണ്ടെങ്കില്‍ ഓരോ പേജിനും മൂന്ന് രൂപ വീതം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി