കേരളം

കെഎസ്ആർടിസി പെൻഷൻ വ്യാഴാഴ്ചക്കകം നൽകണം, മുന്നറിയിപ്പുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

‌കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. വ്യാഴാഴ്ചക്കകം പെൻഷൻ നൽകണമെന്നാണ് കോടതി നിർദേശം. അതുണ്ടായില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു. എല്ലാം മാസവും അഞ്ചാം തീയതിക്കുളളില്‍ പെന്‍ഷന്‍ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. 

എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷനും ശമ്പളവും നല്‍കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു. രണ്ടു മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടെന്നും ഇത്​ രണ്ടു ദിവസത്തിനകം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി വി പി ജോയി, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നുമാണ്​ ഇടക്കാല ഉത്തരവ്​. ഹർജി ഏപ്രിൽ 12ന്​ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വീണ്ടും പരിഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്