കേരളം

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ രണ്ടരലക്ഷം കവര്‍ന്നു; ടിക് ടോക് താരം മീശ വിനീത് വീണ്ടും പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രമുഖ ടിക് ടോക് താരവും കൂട്ടാളിയും പിടിയില്‍. മീശ വിനീത് എന്ന വിനീത് (26), ജിത്തു (22) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടറിലെത്തി പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് കവര്‍ച്ച നടത്തുകയായിരുന്നു

ടിക് ടോക് താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാല്‍സംഗ കേസിലും പ്രതിയാണ്. കവര്‍ച്ചയ്ക്കു ശേഷം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്ന ഇവര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് മംഗലപുരം പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ച് കവര്‍ച്ച നടത്തിയത്. 

ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ മാനേജര്‍ ഷാ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്. ഷാ പിറകെ ഓടിയെങ്കിലും അവര്‍ കടന്നുകളഞ്ഞിരുന്നു. ഉടന്‍ തന്നെ മംഗലപുരം പൊലീസില്‍ അറിയിച്ചു. മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു