കേരളം

ബാഗില്‍ ഒളിപ്പിച്ച് 16 ഗ്രാം എംഡിഎംഎ; കൊച്ചിയില്‍ മൂന്ന് നിയമവിദ്യാര്‍ത്ഥികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മയക്കുമരുന്നുമായി മൂന്ന് നിയമവിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയില്‍. പാലക്കാട് പട്ടാമ്പി സ്വദേശികളായ ശ്രീഹരി, സൂഫിയാന്‍, മലപ്പുറം സ്വദേശി അജ്മല്‍ ഷാ എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവരില്‍ നിന്നും 16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പാലക്കാട്ടെ സ്വകാര്യ ലോ കോളജിലെ നിയമവിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയിലെത്തിയത്. 

ഇവര്‍ മൂന്നുപേരും എറണാകുളം നോര്‍ത്ത് ശാസ്താ ടെംപിള്‍ റോഡിലെ സ്വകാര്യ ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം നഗരത്തിലുണ്ടായ ഒരു കവര്‍ച്ചാക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ഹോട്ടലുകളിലും ലോഡ്ജുകളിലും വ്യാപക പരിശോധന നടത്തിയിരുന്നു. 

ഇതിനിടെയാണ് ഇവര്‍ മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇവരുടെ ബാഗില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇത്രയധികം ലഹരിമരുന്ന് കൈവശം വെച്ചത് വില്‍പ്പനയ്ക്കു വേണ്ടിയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി