കേരളം

തളിക്കുളം അപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമം, കയ്യോടെ പൊക്കി നാട്ടുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തളിക്കുളം വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ, യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമം. മാല കവരാന്‍ ശ്രമിച്ച കാഞ്ഞാണി സ്വദേശി ബാബുവിനെ നാട്ടുകാര്‍ പിടികൂടി. 

തളിക്കുളം കൊപ്രക്കളത്ത് രാവിലെ ഏഴു മണിയോടെ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കാറില്‍ പോവുകയായിരുന്ന കുടുംബത്തിലെ രണ്ടുപേരാണ് അപകടത്തില്‍ മരിച്ചത്.അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയുടെ മാലയാണ് ബാബു പൊട്ടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. 

 കാര്‍ യാത്രക്കാരായ പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്.  മകന്‍ ഷാജു (49), ഭാര്യ ശ്രീജ (44), മകള്‍ അഭിരാമി (11), ബസ് യാത്രക്കാരനായ കാക്കശ്ശേരി സ്വദേശി സത്യന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

ഇന്നും പരക്കെ മഴ; 'കള്ളക്കടൽ' പ്രതിഭാസം, ഉയർന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പ്

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി