കേരളം

കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നു; പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്. മെയ് മാസം അഞ്ചാം തീയതിയ്ക്കകം ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്നാണ് പ്രഖ്യാപനം. കെഎസ്ആര്‍ടിസിയില്‍ രണ്ടാംഗഡു ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുന്നില്‍ 12 മണിക്കൂര്‍ പട്ടിണി സമരം നടത്തുകയാണ്. 

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ യൂണിയനായ സിഐടിയുവും കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടിഡിഎഫും സംയുക്തമായി പ്രതിഷേധ ധര്‍ണയും നടത്തുന്നുണ്ട്.  രാവിലെ പത്തരയ്ക്ക് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ സമരം തുടങ്ങിയത്. 

എന്നാല്‍ സര്‍വീസ് മുടക്കിയുള്ള പണിമുടക്കിന് തൊഴിലാളികള്‍ തയാറായിട്ടില്ല. പ്രതിഷേധത്തിന് ശേഷം തുടര്‍ സമരങ്ങളും ആസൂത്രണം ചെയ്യും. മാര്‍ച്ച് മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് തൊഴിലാളികള്‍ക്ക് ഇതുവരെ ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'18 വർഷം മുൻപ് അഭിനയിച്ച ചിത്രം, മോഹൻലാൽ ചിത്രത്തിന്റെ റീമേക്കെന്ന് പറഞ്ഞു തന്നത് അമ്മ': സുന്ദർ സി

മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നില്ലേ?, ജൂണ്‍ ഒന്നിന് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

കോഹ്‌ലി 'അതിമാനുഷന്‍!' മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)