കേരളം

കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി താമസം; മാവോയിസ്റ്റ് നേതാവ് കോഴിക്കോട് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് പന്തിരാങ്കാവില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശിയായ അജയ് ഒറോണ്‍ ആണ് പിടിയിലായത്. നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മേഖലാ കമാന്‍ഡറാണ് ഇയാള്‍. 

ജാര്‍ഖണ്ഡ് പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അജയ് എന്ന് പൊലീസ് അറിയിച്ചു. 

കെട്ടിടനിര്‍മ്മാണ തൊഴിലാളി എന്ന വ്യാജേന ഇയാള്‍ കേരളത്തില്‍ താമസിച്ചു വരികയായിരുന്നു. 2019 ന് ശേഷം നാലു തവണ ഇയാള്‍ കോഴിക്കോട് വന്നിരുന്നതായി പൊലീസ് കണ്ടെത്തി. ആയുധ നിയമപ്രകാരമുള്ള കേസില്‍ മുമ്പ് ഇയാള്‍ 11 മാസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തിലൂടെ 'വിട്ടുമാറാത്ത വൈകല്യങ്ങൾ'; കമ്പനിക്കെതിരെ പരാതിയുമായി യുവതി

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത