കേരളം

പുലർച്ചെ മീൻ പിടിക്കാൻ പോയ മത്സ്യ തൊഴിലാളി വെള്ളക്കെട്ടിൽ വീണുമരിച്ചു

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ​: മത്സ്യ തൊഴിലാളി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. അരൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തഴുപ്പിൽ സുധീഷ് (45) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനായി ഇന്ന് പുലർച്ചെ വലയുമായി പോയതായിരുന്നു. തിരിച്ച് വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളക്കെട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ സുധീഷിനെ കണ്ടെത്തിയത്.

നീർക്കാക്കയെ തുരത്തുന്നതിനായി കെട്ടിയ കയറിൽ കുടുങ്ങിയ നിലയിലാണ് സുധീഷിൻറെ മൃതശരീരം കണ്ടത്. മീൻ പിടിക്കുന്ന വലയും മീൻ ഇടുന്നതിനായുള്ള ബക്കറ്റും സമീപത്തു തന്നെ കടവിൽ കിടക്കുന്നുണ്ടായിരുന്നു. എരമല്ലൂർ സ്വദേശി കുഞ്ഞു മുഹമ്മദിൻറെ ഉടമസ്ഥതയിലുള്ള സ്ഥലാണ് അപകടം നടന്നത്. സുമിയാണ് സുധീഷിൻറെ ഭാര്യ. മക്കൾ : അശ്വിൻ, അശ്വതി.

ഈ വാർത്ത കൂടി വായിക്കൂ ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും