കേരളം

23 മുതൽ 25 വരെ ചില ട്രെയിൻ സർവീസുകൾക്ക് മാറ്റം; ക്രമീകരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും കണക്കിലെടുത്ത് ഏപ്രിൽ 23 മുതൽ 25 വരെ ചില ട്രെയിൻ സർവീസുകൾക്ക് മാറ്റം. ഏപ്രിൽ 23 മുതൽ 25 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ചില സർവീസുകൾക്കാണ് ക്രമീകരണം.

ഈ ദിവസങ്ങളിൽ മലബാർ, ചെന്നൈ മെയിലുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകൾ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയിൽ നിന്ന് തന്നെയായിരിക്കും. 24ന് മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ മാത്രം. 23ന് ശബരി എക്സ്പ്രസും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. 

24നും 25നും കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സർവീസ് നടത്തൂ. 24നും 25നും നാ​ഗർകോവിൽ- കൊച്ചുവേളി എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി- നാ​ഗർകോവിൽ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍