കേരളം

പയ്യാവൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ നായാട്ടിനിടെ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പളളത്ത് നാരായണൻ, രജീഷ് അമ്പാട്ട് എന്നിവരാണ് അറസ്റ്റിലായത്.  നായാട്ടുസംഘത്തിലുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു.  ഏലപ്പാറ സ്വദേശി പരിത്തനാൽ ബെന്നിയാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. 

ബെന്നിയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതെന്നായിരുന്നു  ഒപ്പമുണ്ടായിരുന്നവർ പൊലീസിന് നൽകിയ മൊഴി. വ്യാപകമായി കാട്ടുപന്നിയുടെ ശല്യമുള്ള പ്രദേശമാണിത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി കിട്ടിയതോടെ നായാട്ടടക്കമുള്ള കാര്യങ്ങൾ ഇവിടെ നടക്കാറുണ്ടായിരുന്നു.  അത്തരത്തിൽ നായാട്ടിനിടെയായിരുന്നു സംഭവം. 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും