കേരളം

ഒരു ക്യാമറയ്ക്ക് വില 9.5ലക്ഷം; 36 ലക്ഷം എന്നത് വ്യാജ പ്രചാരണം, മറുപടിയുമായി കെൽട്രോൺ എംഡി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയെ കുറിച്ച് വിമർശനമുന്നയിച്ച രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെൽ‌ട്രോൺ എംഡി നാരായണ മൂർത്തി. ഒരു ക്യാമറയ്ക്ക് 36 ലക്ഷം രൂപയാണെന്ന പ്രചാരണം തെറ്റാണ്. ഒരു ക്യാമറ സിസ്റ്റത്തിന് വില 9.5ലക്ഷം മാത്രമാണ്. എല്ലാ നടപടികളും സുതാര്യമാണ്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നു എന്നും അദ്ദേഹം വ്യക്കമാക്കി. 

74 കോടി രൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതിത സംവിധാനം, സർവർ റൂം, പലിശ ഇങ്ങനെയാണ്. ഉപകരാർ നൽകിയതിൽ കെൽട്രോണിന് ബാധ്യതയില്ല. ഒരാൾക്കും തെറ്റായി പിഴ ചുമത്താതിരിക്കാനാണ് കൺട്രോൾ റൂമിലെ ജീവനക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതിയും ദുരൂഹതയും ആരോപിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രം​ഗത്തുവന്നിരുന്നു. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണെന്നും റോഡ് സുരഷയുടെ മറവിൽ നടന്നത് വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കെൽട്രോണിനെ മുൻനിർത്തിയാണ് കള്ളക്കളി നടത്തുന്നത്. ബെം​ഗളൂരു ആസ്ഥാനമായ എസ്ആർഐടി എന്ന കമ്പനിക്കാണ് കെൽട്രോൺ കരാർ നൽകിയത്. കരാർ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രം​ഗത്ത മുൻപരിചയമില്ലെന്നും കെൽട്രാൺ സ്വകാര്യ കമ്പനിയെ തെര‍ഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. ടെണ്ടറിലൂടെയാണ് തെരഞ്ഞടുത്തതെങ്കിൽ അതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചോയെന്നും ചെന്നിത്തല ചോദിച്ചു.

എസ്ആർഐടി എന്ന കമ്പനി ഇത് വീണ്ടും രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകി, 151.22 കോടിയ്ക്കാണ് എസ്ആർഐടിക്ക് കെൽട്രോൺ കരാർ നൽകിയത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ഒരു കമ്പനിക്കും കോഴിക്കോടെ മലാപ്പറമ്പിലെ കമ്പനിക്കും എസ്ആർഐടി ഉപകരാർ നൽകി. ഇത് രണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്നു ചെന്നിത്തല പറഞ്ഞു. 

ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണ്. 232 കോടി രൂപയുടെ പദ്ധതിയാണെന്നാണ്  സർക്കാരിന്റെ പ്രഖ്യാപനം. കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറിൽ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു. 75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും മാറുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍