കേരളം

മാങ്ങ മോഷണക്കസിലെ പൊലീസുകാരനെ പിരിച്ചുവിട്ടു 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം  കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറി വ്യാപാരക്കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ പിവി ഷിഹാബിനെതിരെയാണു നടപടി. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ഇയാളില്‍നിന്നു ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന്് എസ്പി വിയു കുര്യാക്കോസ് അറിയിച്ചു. മാങ്ങ മോഷ്ടിച്ചിട്ടില്ലെന്ന മറുപടിയാണ് ഷിഹാബില്‍നിന്നു ലഭിച്ചത്.

2022 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ പച്ചക്കറിക്കടയ്ക്കു മുന്നില്‍ വച്ചിരുന്ന പെട്ടിയില്‍നിന്ന് മാങ്ങ മോഷ്ടിച്ചെന്നാണ് കേസ്. ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്‌കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 

കടയുടമ ദൃശ്യമടക്കം നല്‍കിയ പരാതിയില്‍ കേസെടുത്തതോടെ ഷിഹാബിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ സല്‍പേരിനു കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാന്‍ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

സന്തോഷം കൊണ്ട് ഒന്ന് വാ പൊളിച്ചതാ! പിന്നെ അടയ്‌ക്കാൻ പറ്റുന്നില്ല; താടിയെല്ല് കുടുങ്ങി ഇൻസ്റ്റ​ഗ്രാം താരം ആശുപത്രിയിൽ

'ഞാനെന്റെ ഭഗവാനെ കാണാന്‍ വന്നതാണ്, മാറി നില്‍ക്കടോ': വിനായകന്‍ അര്‍ധരാത്രിയില്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍; തര്‍ക്കം

6.7 കിലോ സ്വർണ്ണാഭരണം, 3 ആഡംബര കാർ! മൊത്തം 91 കോടി; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി കങ്കണ

ടെസ്റ്റ് നടത്താനുള്ള വാഹനത്തിന്റെ പഴക്കം 18 വർഷമാക്കി, ലേണേഴ്സ് കാലാവധി നീട്ടും; ഡ്രൈവിങ് സ്കൂളുകൾ സമരം പിൻവലിച്ചു