കേരളം

ഷര്‍ട്ടിന്റെ ആദ്യ ബട്ടണ്‍ ഇടാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയർ വിദ്യാർഥികൾ മര്‍ദിച്ചതായി പരാതി. എടപ്പാള്‍ ചങ്ങരംകുളം പള്ളിക്കര സ്വദേശിയും എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ പള്ളത്ത് വാരിയത്ത് ഷാഹിന്‍ (17) ആണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ഥിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഗിങ്ങിന്റെ ഭാഗമായാണ് മര്‍ദ്ദനം.

കഴിഞ്ഞ ദിവസം  സ്‌കൂള്‍ വിട്ടതിനു ശേഷമാണ് ഷാഹിനെ ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ മുപ്പതോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഒരു സംഘം വിദ്യാര്‍ഥികള്‍ എത്തി ഷര്‍ട്ടിന്റെ  ആദ്യ ബട്ടണ്‍ ഇടാന്‍ ഷാഹിനെ നിര്‍ബന്ധിച്ചു. ഇത് അനുസരിക്കാതെ വന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തി മര്‍ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അധ്യാപകരോട് പരാതി അറിയിച്ച ശേഷം വീട്ടില്‍ എത്തിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചങ്ങരംകുളത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കണ്ണിലും കഴുത്തിലും കൈകളിലും പുറംഭാഗത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. 

രക്ഷിതാക്കളുടെ പരാതിയില്‍  ചങ്ങരംകുളം പൊലീസ് ആശുപത്രിയിലും സ്‌കൂളിലും എത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസെടുത്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍