കേരളം

മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; വീശു വലയുടെ കയർ ചുറ്റിയ നിലയിൽ മൃതദേഹം

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: വയനാട് മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം ദാസനക്കര കൂടൽക്കടവ് ചെക്ക് ഡാമിനു സമീപം മീൻ പിടിക്കുന്നതിനിടെയാണ് അപകടം. കരിമ്പുമ്മൽ ചുണ്ടക്കുന്ന് പൂക്കോട്ടിൽ പാത്തൂട്ടിയുടെ മകൻ നാസർ (36) ആണ് മരിച്ചത്. 

നല്ല ഒഴുക്കുള്ള സ്ഥലത്തിനു സമീപത്ത് നിന്നാണ് നാസർ മീൻ പിടിക്കാൻ ശ്രമിച്ചത്. അതിനിടെ അബദ്ധത്തിൽ പുഴയിൽ വീണതാണെന്ന് സംശയിക്കുന്നു. മൃതദേഹം ലഭിക്കുമ്പോൾ കൈയിൽ വീശു വലയുടെ കയർ ചുറ്റി നിലയിലായിരുന്നു മൃത​ദേഹം. വലയുടെ കൈ കുടുങ്ങിയതു കൊണ്ടു യുവാവിനു നീന്താൻ സാധിച്ചിട്ടുണ്ടാകില്ലെന്നും നി​ഗമനമുണ്ട്. 

മാനന്തവാടിയിൽ നിന്നെത്തിയ അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ മൂന്ന് മണിക്കൂർ തെരച്ചിൽ നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂബാ ഡൈവിങിലൂടെയാണ് പുറത്തെടുത്തത്. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം മാനന്തവടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

'വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ പൊട്ടിത്തെറിക്കും'; സന്ദേശം വ്യാജമെന്ന് ഇന്ത്യന്‍ ഓയില്‍

വാതിൽ അബദ്ധത്തിൽ പൂട്ടി 2 വയസുകാരി മുറിയിൽ കിടന്നുറങ്ങി, പാതിരാത്രി നെട്ടോട്ടമോടി വീട്ടുകാർ.... ഒടുവിൽ

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!