കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു; സുരക്ഷാ വീഴ്ചയെന്ന് ആരോപണം, ചെറുവിമാനമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ സഞ്ചരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ചയെന്ന് ആരോപണം. രാത്രിയിൽ അഞ്ച് തവണയാണ് ഹെലികോപ്റ്റർ ക്ഷേത്രത്തിനു മുകളിലൂടെ പറന്നത്. ഇത് സുരക്ഷാ വീഴ്ചയാണെന്ന് ക്ഷേത്ര ഭരണസമിതി ആരോപിച്ചു. 

ജൂലൈ 28ന് രാത്രി ഏഴു മണിയോടെയാണ് സംഭവമുണ്ടായത്. എന്നാൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു വിമാനമാണ് പറന്നതെന്നാണു പൊലീസ് വിശദീകരണം. വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ നിർദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷൻ അധികൃതർ പൊലീസിനോട് വ്യക്തമാക്കി. സൈന്യത്തിൽ നിന്നു വിരമിച്ച പൈലറ്റുമാർ സ്വകാര്യ വിമാനക്കമ്പനികളിൽ പ്രവേശിക്കുന്നതിനു മുൻപ് ഇത്തരം പരിശീലന പറത്തലുകൾ നടത്താറുണ്ടെന്നു പൊലീസ് പറഞ്ഞു.

ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ പറന്നത് ആശങ്കാജനകമായ വാർത്തയാണെന്നാണ് ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധി കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. ക്ഷേത്ര നിലവറയിൽ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്വർണശേഖരം കണ്ടെത്തിയ ശേഷം വലിയ സുരക്ഷയാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനം പറന്നത് നിസ്സാരമായി കാണാനാകില്ല. സർക്കാർ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

കരമന അഖില്‍ വധക്കേസ്: മറ്റൊരു പ്രതി കൂടി പിടിയില്‍, സുമേഷിനായി തിരച്ചില്‍ തുടരുന്നു

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം