കേരളം

മോ​ദിക്ക് കേരളത്തിന്റെ ഓണക്കോടി; കണ്ണൂർ കൈത്തറിയുടെ കുർത്ത

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളം ഔദ്യോ​ഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂരിൽ നിന്നു. കേരളത്തിന്റെ സ്വന്തം കൈത്തറി തുണി കൊണ്ടുള്ള കുർത്തയാണ് സമ്മാനിക്കുന്നത്. മോ​ദിക്കൊപ്പം മറ്റ് ചില പ്രമുഖർക്കും ഓണക്കോടി സമ്മാനിക്കും. കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടിക്കുള്ള തുണി നെയ്യുന്നത്. കെ ബിന്ദുവാണ് കുർത്ത തുണി നെയ്യുന്നത്. 

കോട്ടയം സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് കുർത്ത തുണിയുടെ നിറങ്ങളും പാറ്റേണും രൂപകൽപ്പന ചെയ്തത്. ഇളം പച്ച, വോള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേർന്നു കുത്തനെ വരകളോടു കൂടിയതാണ് കുർത്ത. 

അതീവ ശ്രദ്ധ വേണ്ട ജോലിയാണ് നെയ്ത്ത്. ഒരു ദിവസം മൂന്ന് മീറ്റർ തുണിയേ ഒരുക്കാൻ സാധിക്കു. തിങ്കളാഴ്ച തുണി തിരുവനന്തപുരത്തെത്തിക്കും. ദേശീയ കൈത്തറി ദിനമാണ് തിങ്കളാഴ്ച. തിരുവനന്തപുരത്തെ തുന്നൽ കേന്ദ്രത്തിലാണ് കുർത്ത തയ്ക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍